സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണം; പ്രധാനമന്ത്രിക്ക് ചീഫ് ജസ്റ്റിസിന്റെ കത്ത്

സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രംഗന്‍ ഗോഗോയി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനാന്ത്രിക്ക് കത്തയച്ചു.

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 അകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

43ലക്ഷത്തോളം കേസുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിക്ക് ഇക്കാര്യം അവശ്യപെട്ട് കത്തയച്ചത്.

സുപ്രിം കോടതിയില്‍ 58,669 കേസ് കളും ഹൈ കോടതികളില്‍ 43 ലക്ഷം കേസ് കാളുമാണ് കെട്ടിക്കിടക്കുന്നത സാഹചര്യത്തിലാണ് സുപ്രിംകോടതിയിലെയും ഹൈകോടത്തിയിലെയും ജഡ്ജിമായുടെ എന്നാണ് കൂട്ടണമെന്ന് ചീഫ് ജസ്റ്റിസ് രംഗന്‍ ഗോഗോയി ആവശ്യമുന്നയിക്കുന്നത്.

ഇപ്പോള്‍ സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം 31 ആണ്. ഇത് പര്യാപാതമല്ലെന്നാണ് ചീഫ് ജസ്റ്റിസിന്റെ വാദം. 26 കേസുകള്‍ 25വര്‍ഷമായി തീര്‍പ്പായിട്ടില്ല.

100 കേസുകള്‍ 20വര്‍ഷമായി കെട്ടിക്കിടക്കകയാണ്. അയ്യായിരത്തോളം കേസുകള്‍ 10വര്‍ഷമായി വിചാരണ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ചീഫ്ജിസ്റ്റിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഹൈ കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 62 ശഹ നിന്ന് 65 ആക്കണം എന്നും കത്തില്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.

ഇക്കാറയാന്‍ ആവശ്യപ്പെട്ട് മൂന്ന് കത്തുകളാണ് പ്രധാനമന്ത്രിക്ക് അയച്ചത്.

ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കൂട്ടുന്നതും, സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടുന്നതും സംബന്ധിച്ച് ഭരണഘടനാ ഭേദഗതിയുടെ സാധ്യതയും ചീഫ് ജസ്റ്റിസിന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതോടൊപ്പം കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഗണിക്കാന്‍ സുപ്രിംകോടത്തിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിമാരെ നിയമിക്കുന്ന രീതി പുനഃസ്ഥാപികണമെന്നും കത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here