തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം എംസി റോഡില്‍ മരുതൂര്‍ വളവില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് 50ഓളം പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെയാണ് അപകടമുണ്ടായത്.

തിരുവനന്തപുരം ഗുരുവായൂര്‍ സൂപ്പര്‍ ഫാസ്റ്റും, കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ബസുകളിലെ ഡ്രൈവര്‍മാര്‍ അടക്കം നാലുപേരുടെ നില ഗുരുതരമാണ്.