പോത്താനിക്കാട് മധ്യവയസ്‌കന്‍ വെടിയേറ്റു മരിച്ച നിലയില്‍; മൃതദേഹം സുഹൃത്തിന്റെ വീടിന്റെ ടെറസില്‍

 

കോതമംഗലം: പോത്താനിക്കാട് മധ്യവയസ്‌കന്‍ വെടിയേറ്റു മരിച്ച നിലയില്‍.

പോത്താനിക്കാട് സ്വദേശി പുളിന്താനം കുഴപ്പിള്ളില്‍ കെഎം പ്രസാദ് (48) ആണ് മരിച്ചത്. ജോലിക്ക് പോകുന്ന പോത്താനിക്കാട് കാക്കുചിറ സജീവന്റെ വീടിന്റെ ടെറസ്സിലാണ് വെടിയേറ്റ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ശരീരത്തിനോട് ചേര്‍ന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്. സജീവനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സമീപത്തുനിന്നും ഒടിഞ്ഞ നിലയില്‍ എയര്‍ ഗണ്‍ ലഭിച്ചിട്ടുണ്ട്. താടിഎല്ലിനും, നെറ്റിക്കും വെടിയേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here