ശബരിമല: കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് എന്‍എസ്എസിന്റെ ബജറ്റ് പ്രസംഗം; വിഷയം രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള അവസരം മാത്രമാക്കി

എന്‍എസ്എസ് ബഡ്ജറ്റ് പ്രസംഗത്തില്‍ കോണ്‍ഗ്രസ്, ബിജെപി എന്നീ രാഷ്ട്രീയ കക്ഷികള്‍ക്ക് വിമര്‍ശനം.

ശബരിമല വിഷയത്തെ രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായിട്ടാണ് കോണ്‍ഗ്രസും ബിജെപിയും ഉപയോഗിച്ചു.

ഈശ്വരവിശ്വാസവും ആചാരനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും എന്‍എസ്എസ് ബഡ്ജറ്റ് പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരായ സാഹചര്യത്തിലാണ് എന്‍എസ്എസ് വിശ്വാസ സംരക്ഷണത്തിനായി രംഗത്തെത്തിയത്.

അതേ സമയം ശബരിമല വിഷയത്തെ രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായിട്ടാണ് കോണ്‍ഗ്രസും ബിജെപിയും കണ്ടതെന്ന രൂക്ഷമായ വിമര്‍ശനമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ബജറ്റ് പ്രസംഗത്തില്‍ ഉന്നയിച്ചിട്ടുള്ളത്.

എല്ലാ വിഭാഗത്തിലുമുള്‍പ്പെട്ട വിശ്വാസികള്‍ എതിരാവുന്നു എന്നു കണ്ടപ്പോള്‍ ചുവട് മാറ്റിയ ബിജെപി,
നിയമ നടപടികള്‍ സ്വീകരിക്കാതെ പ്രക്ഷോഭത്തിലൂടെ യുവതിപ്രവേശനം തടയാനാണ് ശ്രമിച്ചത്.

ബി ജെ പി യ്‌ക്കൊപ്പം നിന്ന കോണ്‍ഗ്രസാകട്ടെ പിന്നീട് പ്രതിഷേധ സമരങ്ങളിലേക്ക് ചുവടുമാറ്റിയെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കുന്നു.

കേന്ദ്രത്തില്‍ അധികാരമുണ്ടായിരുന്ന ബിജെപി ഗവണ്‍മെന്റ് ഈശ്വരവിശ്വാസവും ആചാരനുഷ്ഠാനങ്ങളും നിലനില്‍ക്കണമെന്ന വിശ്വാസികളുടെ മൗലിക അവകാശത്തെ സംരക്ഷിക്കാനായ യാതൊരു നടപടിയും സ്വീകരിച്ചില്ല.

ശബരിമലയില്‍ യുവതി പ്രവേശനത്തിന് പേരില്‍ വിശ്വാസികളെ തെരുവിലിറങ്ങിയ ബിജെപിയുടെയും മോഡി സര്‍ക്കാരിനെയും ഇരട്ടത്താപ്പ് പുറത്തുവന്ന സാഹചര്യത്തില്‍
കോടതികള്‍ മാത്രമാണ് അഭയമെന്നും വിശ്വാസികള്‍ക്കൊപ്പം എന്‍ എസ് എസ് നിലനില്‍ക്കുമെന്നും ബഡ്ജറ്റ് പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here