പൊള്ളാച്ചി ദേശീയ പാതയില്‍ ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്നു

ഇന്നു പുലര്‍ച്ച 2 മണിക്ക് പൊള്ളാച്ചി യില്‍ ദേശീയപാതയിലാണ് സംഭവം.

ഈറോഡില്‍ നിന്ന് കൊല്ലത്തേക്ക് പഞ്ചസാരയുമായി വരുമ്പോഴായിരിന്നു ആക്രമണവും കവര്‍ച്ചയും.

ദേശീയപാതയോരത്ത് ബൈക്ക് നിര്‍ത്തിയിരുന്ന ഒരു യുവാവ് കൈകാണിച്ച് വണ്ടി നിര്‍ത്തി ഈ സമയം രണ്ടു പേരെത്തി ലോറിയില്‍ കയറി ഒരാള്‍ ധനപാലിന്റെ കഴുത്തില്‍ കത്തിവെച്ച് 5000 രൂപ ആവശ്യപ്പെട്ടു.

പോക്കറ്റില്‍ നിന്ന് 1500 രൂപ നല്‍കിയപ്പോള്‍ മര്‍ദ്ദനം തുടര്‍ന്നു തുടര്‍ന്ന് ലോറിയില്‍ നിന്ന് വലിച്ച് താഴെയിട്ട് കൈകാലുകളും വായിലും കയര്‍കൊണ്ടു കെട്ടിയിട്ടു കുറ്റികാട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു.

പണം ലോറി ക്യാബിനില്‍ ഉണ്ടെന്നറിയിച്ചപ്പോള്‍ പണം കൈക്കലാക്കിയ ശേഷം കെട്ടഴിച്ചു വിടുകയായിരുന്നുവെന്ന് ധനപാലന്‍ പറഞ്ഞു.

ധനപാലന്റെ മുതുകിലും ഇടതു കണ്ണിനും ഗുരുതരമായി പരിക്കേറ്റു.

ചരക്കുമായി യാത്ര തുടര്‍ന്ന ധനപാല്‍ ഹൈവേപാലീസിനോടു പരാതിപ്പെട്ടെങ്കിലും വിലാസം എഴുതിയെടുത്തശേഷം പറഞ്ഞു വിട്ടു.

5ലക്ഷം രൂപയുടെ ചരക്കാണ് ലോറിയുയിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News