വാനില്‍ ചന്ദ്രിക.. ‘ലൂക്ക’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ അരുണ്‍. ടോവിനോ തോമസ്, അഹാന കൃഷ്ണ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ‘ലൂക്ക’യുടെ പുതിയ ഗാനം പുറത്തിറങ്ങി.

കലാകാരനായ ലൂക്ക എന്ന ടൈറ്റില്‍ റോളിലാണ് ടോവിനോ എത്തുന്നത്. അഹാനയാണ് നായിക. ചിത്രത്തിന്റെ സംവിധായകനായ അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ചിത്രത്തിന്റെആദ്യ ഗാനവും യൂട്യൂബില്‍ ട്രെന്‍ഡിങ് ആയിരുന്നു

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് സൂരജ് എസ് കുറുപ്പാണ്. നിമിഷ് രവി ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. തലൈവാസല്‍ വിജയ്, അന്‍വര്‍ ഷെരീഫ് , ജാഫര്‍ ഇടുക്കി, പൗളി വില്‍സന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സ്റ്റോറി ആന്റ് തോട്ട്സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെഞ്ചുറി ഫിലിംസാണ് ചിത്രം തിയേറ്ററകളിലെത്തിക്കുക. ജൂണ്‍ 28നാണ് റിലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here