വില്‍പ്പനയില്‍ പ്രതീക്ഷയായി ടൊയോട്ട ഗ്ലാന്‍സ. ഒരു മാസം തികയും മുന്‍പേ വിറ്റുപോയത് 2,142 യൂണിറ്റുകള്‍

വില്‍പ്പനയില്‍ പ്രതീക്ഷയായി ടൊയോട്ടയക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് മുന്നേറുകയാണ് ഗ്ലാന്‍സ.  ജൂണ്‍ ആറാം തീയതി അവതരിപ്പിച്ച പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാന്‍സ വളരെ വേഗമാണ് വില്‍പ്പന നടക്കുന്നത്. മാരുതി ബലെനോയുടെ റീ ബാഡ്ജ്ഡ് പതിപ്പാണ് ടൊയോട്ട ഗ്ലാന്‍സ. ബലെനോയില്‍ നിന്നും നേരിയ മാറ്റങ്ങളുമായാണ് പുത്തന്‍ ഗ്ലാന്‍സയെ ടൊയോട്ട വിപണിയിലെത്തിച്ചത്.

രണ്ടു വകഭേദങ്ങളിലുള്ള ടൊയോട്ട ഗ്ലാന്‍സയുടെ പ്രാരംഭ വില 7.21 ലക്ഷം രൂപയാണ്.  2,142 യൂണിറ്റ് ഗ്ലാന്‍സയാണ് ഇതിനോടകം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.  പരിഷ്‌കരിച്ച മുന്‍ഗ്രില്ലും ടൊയോട്ട ബാഡ്ജുമല്ലാതെ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഗ്ലാന്‍സ പുറത്തിറങ്ങിയത്.

എക്സ്റ്റീരിയറും ഇന്റീരിയറും മാരുതി ബലെനോയുടേതിന് സമാനമാണ് ടൊയോട്ട ഗ്ലാന്‍സയിലും.  മാരുതി ബലെനോയിലുള്ള സ്മാര്‍ട്‌പ്ലേ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം തന്നെയാണ് ടൊയോട്ട ഗ്ലാന്‍സയിലുമുള്ളത്. 88.4 bhp, 81.7 bhp കരുത്ത് കുറിക്കുന്ന രണ്ട് വിധത്തില്‍ ട്യൂണ്‍ ചെയ്ത 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഗ്ലാന്‍സയുടെ കരുത്ത്

 
 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News