കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പ‍ഴക്കം ചെന്ന മത്സ്യം പിടികൂടി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴക്കം ചെന്ന  മത്സ്യം പിടികൂടി. ഇതര സംസ്ഥാനങ്ങളിൽ നിന്നും രാസപദാർത്ഥങൾ കലർത്തിയ മത്സ്യങൾ ട്രെയിൻ മാർഗം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യങൾ  പിടികൂടിയത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും ട്രയിൻ മാർഗ്ഗം വ്യാപകമായി മായം കലർത്തിയ മത്സ്യം കടത്തുന്നുവെന്ന വിവരത്തെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം റയിൽവേയുടെ സഹകരണത്തോടെ പരിശോധന നടത്തിയത്.മാവേലി എക്സ്പ്രസ്സ് ,ചെന്നൈ മെയിൽ എന്നീ ട്രെയിനുകളാണ് അധികൃതർ പരിശോധന നടത്തിയത് മാവേലി എക്സ്പ്രസിൽ  എറണാകുളത്തു നിന്നും കൊണ്ടുവന്ന മത്സ്യത്തിലെ ഒരു ബോക്സിൽ നിന്നും പഴക്കം ചെന്ന ചൂര പിടികൂടി.

ട്രെയിനിൽ കടത്തിയ മത്സ്യങ്ങളുടെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചു പരിശോധനയ്ക്കയച്ചു.സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി തയ്യാറാക്കിയ പേപ്പർ സ്ട്രിപ്പ് ഉപയോഗിച്ചു നടത്തിയ പ്രാഥമിക പരിശോധനയിൽ ഫോർമാലിന്റെ യോ അമോണിയയുടെയോ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല.

വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിലേക്കയച്ചു. ട്രോളിംഗ് നിരോധന കാലയളവ് ആയതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് ട്രെയിൻ മാർഗവും അല്ലാതെയും വൻതോതിലാണ് മത്സ്യങ്ങൾ ഇറക്കുമതി ചെയ്യുന്നത്.കൊല്ലത്തെ  ഒരു മത്സ്യ സ്റ്റാളിലേക്ക് കൊണ്ട് വന്നതായിരുന്നു മത്സ്യങ്ങൾ.

ലാബിൽ നിന്നുള്ള പരിശോധന ഫലം വന്നതിനു ശേഷം മാത്രമേ മത്സ്യസ്യങ്ങൾ വിൽക്കാവു എന്ന് മത്സ്യം ഉടമകൾക്ക്  ഭക്ഷ്യസുരക്ഷാവിഭാഗം നിർദ്ദേശം നൽകി.വരും ദിവസങ്ങളിലും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ട്രെയിനുകളിൽ പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻറെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here