ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായത് ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകളെയും ബാധിക്കുന്നു. അപകട മേഖലകള്‍ നിറഞ്ഞ ആകാശ വഴികളിലൂടെയുള്ള വിമാന സര്‍വീസുകള്‍ ഒഴിവാക്കണമെന്ന് യു.എ.ഇയിലെ വിമാന കമ്പനികള്‍ക്ക് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഇത് പ്രകാരം അബുദാബി കേന്ദ്രമായ എത്തിഹാദ് വിമാനക്കമ്പനി ഇറാനിയന്‍ വ്യോമാതിര്‍ത്തിയിലൂടെയുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്ത വിമാന കമ്പനികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ മുന്നറിയിപ്പ്. പ്രാദേശികമായ സംഭവ വികാസങ്ങളും മുന്‍കരുതലും കണക്കിലെടുത്താണ് ഈ നടപടിയെന്നു മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഗള്‍ഫ് ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുടെ വ്യോമയാന റൂട്ടുകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശങ്കയിലാണ്. യെമനിലെ ഹൂതികള്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും നേരെയും ആക്രമണം ശക്തമാക്കിയതും വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട് .
Get real time update about this post categories directly on your device, subscribe now.