അത്യാധുനിക സംവിധാനങ്ങളുമായി പാലക്കാട് ഫയര്‍ഫോ‍ഴ്സ്

പാലക്കാട്ടെ അഗ്നി രക്ഷാ സേനക്ക് തീയണക്കാനുള്ള അത്യാധുനിക വാഹനങ്ങളെത്തി.  വ്യവസായിക മേഖലയിലും ഉയർന്ന കെട്ടിടങ്ങളിലുമെല്ലാം തീ പിടുത്തമുണ്ടായാൽ നേരിടാൻ കഴിയുന്ന സംവിധാനങ്ങളാണ് പാലക്കാട് ഒരുക്കിയിരിക്കുന്നത്.

വാട്ടർ ബ്രൗസറും, ഫോം ടെന്ററും. വിമാനതാവളങ്ങളിൽ തീ പിടുത്തമുണ്ടായാൽ തീയണക്കാൻ ഉപയോഗിക്കുന്ന സംവിധാനം. 20 മീറ്റർ ഉയരമുള്ള കെട്ടിടത്തിലേക്ക് വരെ വെള്ളം ചീറ്റി തീയണക്കാൻ ശേഷിയുണ്ട് വാട്ടർ ബ്രൗസറിന്. രാസവസ്തുക്കൾക്കോ പെട്രോളിയം ഉത്പന്നങ്ങൾക്കോ തീ പിടിച്ചാൽ ഫോം വെന്റർ ഉപയോഗിച്ച് തീയണക്കാനാവും.

കഞ്ചിക്കോട്ടെ വ്യവസായ മേഖലയിൽ ഇടക്കിടെയുണ്ടാകുന്ന തീ പിടിത്തമായിരുന്നു പാലക്കാട് അഗ്നി രക്ഷാ സേന നേരിടുന്ന പ്രധാന വെല്ലുവിളി. ഫാക്ടറികളിലെ  രാസ വസ്തുക്കൾക്കടക്കം തീപിടിച്ചാൽ തീയണക്കാനുള്ള ദൗത്യം ശ്രമകരമായി മണിക്കൂറുകളോളം നീണ്ടു നിൽക്കാറുണ്ട്. ഇത്തരം പ്രതിസന്ധിയില്ലാതെ തീയണക്കാൻ  പുതിയ സംവിധാനത്തിലൂടെ കഴിയും.

12000 ലിറ്റർ വെളളമാണ് സംഭരണശേഷി. മിനിറ്റിൽ നാലായിരം ലിറ്റർ വരെ വെളളം ചീറ്റാനും പുതിയ സംവിധാനത്തിന് സാധിക്കും.
വലിയ അപകടമുണ്ടാകുമ്പോൾ വാഹനത്തിനകത്തിരുന്ന് തന്നെ  തീയണക്കാൻ കഴിയുന്ന റിമോട്ട് സംവിധാനവും ഇരു വാഹനങ്ങളിലുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News