പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് മൂന്നാം ദിനം

പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വ ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന്  ‘ദി ഡിസ്പൊസെസ്ഡ്’, ‘വിശ്വാസത്തിന്റെ മതിലുകള്‍’ എന്നിവ ഉള്‍പ്പെടെ 54 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കാര്‍ഷിക മേഖലയിലെ തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങളാണ് മാത്യു റോയിയുടെ സ്വിസ് കനേഡിയന്‍ ചിത്രം ‘ദി ഡിസ്പൊസെസ്ഡിന്‍റെ’ പ്രമേയം.

ചിദംബര പളനിയപ്പന്റെ ‘വിശ്വാസത്തിന്റെ മതിലുകള്‍’ കേരളത്തിലെ ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന ദുര്‍ഗുണ പരിഹാര പാഠശാലയുടെയും തുറന്ന ജയിലിന്റെയും പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതാണ്.

ഗാനരചയിത് ശ്രീകുമാരന്‍ തമ്പിക്ക് ആദരമൊരുക്കി ചിറയിന്‍കീഴ് രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ഋതുരാഗം : എ ട്രിബ്യൂട്ട് ടു ശ്രീകുമാരന്‍ തമ്പി, ആര്‍ട്ടിസ്റ്റ് സിനിമാ വിഭാഗത്തില്‍ ‘പാനിക് സിറ്റി’, ‘ലെറ്റ് ഇറ്റ് ബി’, ‘പൊളിറ്റിക്കല്‍ റിയലിസം’ എന്നിവ ഉള്‍പ്പെടെ 13 ചിത്രങ്ങളും ഇന്ന് പ്രദശനത്തിനെത്തും. 

 
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News