രാജു നാരായണസ്വാമിക്കെതിരായ റിപ്പോര്‍ട്ട്; കൂടുതല്‍ വിശദീകരണം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമിയുടെ സര്‍വീസ് സംബന്ധിച്ച വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചയച്ചു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി കൂടുതല്‍ വിശദീകരണം തേടിയത്. നാല് കാര്യങ്ങള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

കാലാവധി പൂര്‍ത്തിയാകും മുമ്പ് നാളികേര വികസന കോര്‍പറേഷനില്‍ രാജു നാരായണസ്വാമിയുടെ ഡപ്യൂട്ടേഷന്‍ കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ കോടതിയെയോ ട്രിബ്യൂണലിനെയോ സ്വാമി സമീപിച്ചിരുന്നോ, ഇതുസംബന്ധിച്ച ഉത്തരവ് ഉണ്ടായിട്ടുണ്ടോ, ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് മടങ്ങിയതായി സംസ്ഥാന സര്‍ക്കാരിനെ ഔദ്യോ ഗികമായി അറിയിച്ചിട്ടുണ്ടോ, കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിലെ പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കാന്‍ രാജു അപ്പീലോ അപേക്ഷയോ നല്‍കിയിട്ടുണ്ടോ തുടങ്ങിയ വിശദീകരണമാണ് തേടിയത്.

അഖിലേന്ത്യാ സര്‍വീസ് ചട്ടപ്രകാരം നിശ്ചിതകാലങ്ങളില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജു നാരായണസ്വാമിയുടെ സര്‍വീസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News