ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷം; ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാനസര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

പ്രതീകാത്മക ചിത്രം

ടെഹ്‌റാന്‍: ഇറാന്‍ വ്യോമ പാതയിലൂടെയുള്ള എല്ലാ വിമാനസര്‍വ്വീസുകളും റദ്ദാക്കി ഇന്ത്യ.
യുഎസ് ഡ്രോണിനെ ഇറാന്‍ വെടിവച്ചിട്ടതിന് പിന്നാലെയാണ് ഇറാന്‍ വഴിയുള്ള സര്‍വ്വീസുകള്‍ ഒഴിവാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

അതേസമയം, അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രകോപന നടപടികളുണ്ടായാല്‍ പശ്ചിമേഷ്യയിലുടനീളം പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഇറാനെതിരെ അമേരിക്ക ഒരു ബുള്ളറ്റ് തൊടുക്കുകയാണെങ്കില്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താല്‍പ്പര്യങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്നും സൈനിക ആക്രമണമുണ്ടായാല്‍ പശ്ചിമേഷ്യ കത്തിയമരുമെന്നും ഇറാന്‍ പ്രതിനിധി ജനറല്‍ അബോള്‍ഫാസി ഷെകറാച്ചി പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്കുനേരെ ഉണ്ടായ ആക്രമണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം രൂക്ഷമാകാന്‍ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News