മരിച്ചയാള്‍ മോര്‍ച്ചറിയില്‍ ‘എഴുന്നേറ്റു’; ഒന്നരമണിക്കൂറിന് ശേഷം മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഡോക്ടര്‍മാര്‍ മരിച്ചെന്ന് കരുതി പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയ എഴുപതുകാരന്‍ എഴുന്നേറ്റു.

ബീനാസിവില്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കാശിറാം എന്ന് 72കാരന്റെ ശരീരം, അടുത്തദിവസം പോസ്റ്റുമോര്‍ട്ടം നടത്താനായി പുറത്ത് എടുത്തപ്പോഴാണ് ജീവനുണ്ടെന്ന വിവരം ഡോക്ടര്‍മാര്‍ക്ക് മനസിലാകുന്നത്.

തുടര്‍ന്ന് വീണ്ടും വാര്‍ഡിലേക്ക് മാറ്റി ചികിത്സ നല്‍കിയെങ്കിലും ഒന്നര മണിക്കൂറിനുശേഷം കാശിറാം മരിച്ചു.

റോഡില്‍ ബോധരഹിതനായി കിടന്ന കാശിറാമിനെ വ്യാഴാഴ്ച്ചയാണ് ചിലര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടര്‍ ഒന്‍പത് മണിയോടെ മരണം സ്ഥിരീകരിക്കുകയും ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടം നടപടി ആരംഭിക്കുന്നതിന് മുന്‍പായി പൊലീസ് സ്റ്റേഷനില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ ആശുപത്രിയിലെത്തി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ കിടത്തിയപ്പോഴാണ് ഇദ്ദേഹത്തിന് ശ്വാസമുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നത്.

ഇതോടെ കാശിറാമിന് വൈദ്യസഹായം നല്‍കിയെങ്കിലും 10:30ഓടെ മരിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News