ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ചികില്‍സാ പിഴവ് ആരോപിച്ചാണ് സീനിയര്‍ ഡോക്ടറായ ഭീംസെന്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, പട്‌ന മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലേക്ക് നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ കുട്ടികള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ബിഹാറിലെ മുസഫര്‍പ്പൂരില്‍ ഇതുവരെ 129 കുട്ടികളാണ് മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് മരിച്ചത്. ഉദ്യോഗിക കണക്കുകള്‍ പ്രകാരം ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ 109 കുട്ടികളും കെജ്രിവാള്‍ ആശുപത്രിയില്‍ 20 കുട്ടികളും മരണപ്പെട്ടു. 225 കുട്ടികളെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തെന്ന് ശ്രീകൃഷ്ണ മെസിക്കല്‍ കോളജ് സൂപ്രണ്ട് സുനില്‍കുമാര്‍ സഹി അറിയിചു. 39 കുട്ടികളെ ഉടന്‍തന്നെ ഡിസ്ചാര്‍ജ് ചെയ്യമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടന്നത്.ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്ടറായ ഭിംസെന്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ചികിത്സ പിഴവ് ആരോപിച്ചാണ് ഭിംസെന്‍ കുമാറിനെ സസ്പെന്റ് ചെയ്തത്.
അതേ സമയം പട്‌ന പട്‌ന മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലേക്ക് നിയോഗിച്ചിട്ടുണ്ട്.അതോടൊപ്പം ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിന്റെ പുറകില്‍ മനുഷ്യന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here