വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിയുണ്ടാകുമെന്ന് ബാങ്കേഴ്‌സ് സമിതി

വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിയുണ്ടാകുമെന്ന് ബാങ്കേഴ്‌സ് സമിതി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മൊറൊട്ടോറിയം ഡിസംബര്‍ വരെ നീട്ടണമെന്ന സര്‍ക്കാര്‍ നിലപാട് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്്ബാങ്കേഴ്‌സ് സമിതി പരസ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ജപ്തി നടപടികള്‍ നിര്‍ത്തി വെയ്ക്കാനാകില്ലെന്നാണ് പത്ര പരസ്യത്തിന്റെ രക്‌ന ചുരുക്കം.

റിസര്‍വ്ബാങ്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാത്രമേ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്നാണ് പ്രമുഖ പത്രങ്ങളില്‍ ഇന്ന് പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി പറയുന്നത് . 2018 ആഗസ്റ്റ് 18ന് ചേര്‍ന്ന ബാങ്കേഴ്‌സ് മൊറട്ടോറിയം വ്യവസ്ഥകള്‍ പരസ്യപ്പെടുത്തിയിരുന്നു.

ആ മാനദണ്ഡങ്ങളില്‍ പറയുന്നത് പ്രകാരമുള്ള മൊറട്ടോറിയം ആനുകൂല്യങ്ങള്‍ക്ക് അപ്പുറം കൂടുതലായി അനുവദിച്ചാല്‍ റിസര്‍ബാങ്ക് അംഗീകാരം നല്‍കില്ല .പൊതുജനങ്ങളില്‍ നിന്നും വിവിധ പലിശ നിരക്കുകളില്‍ സമാഹരിക്കുന്ന പണം ആണ് ബാങ്കുകള്‍ പലതരം വായ്പകളായി ജനങ്ങള്‍ക്ക് നല്‍കുന്നത്.

ഇതിന്റെ പലിശ കൊണ്ടാണ് ബാങ്കുകള്‍ അവരുടെ പ്രവര്‍ത്തന ചെലവുകള്‍ വഹിക്കുന്നത് .അതുകൊണ്ടുതന്നെ കൊടുക്കുന്ന വായ്പകള്‍ തിരിച്ചുപിടിക്കേണ്ടത് ബാങ്കുകളുടെ നിലനില്‍പ്പിനും വിശ്വാസ്യതയും അത്യാവശ്യമാണെന്നും പത്രപരസ്യത്തിലൂടെ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത എസ്എല്‍ബിസിയുടെ യോഗം വരുന്ന ഇരുപത്തിയഞ്ചാം തീയതി ചേരാനിരിക്കെയാണ് നിലപാട് വ്യക്തമാക്കി എസ്എല്‍ബിസി രംഗത്തെത്തിയത്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ പത്ര പരസ്യത്തിനെതിരെ മന്ത്രിമാരായ തോമസ് ഐസക്കും വി എസ് സുനില്‍കുമറും രംഗത്തെത്തി.

മൊറൊട്ടോറിയം ഡിസംബര്‍ വരെ നീട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിലനില്‍ക്കെ ഏകപക്ഷീയമായി എസ്എല്‍ബിസി തീരുമാനമെടുത്തതില്‍ ഇരുപത്തിയഞ്ചാം തീയതി നടക്കുന്ന യോഗത്തില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News