അഞ്ചുതെങ്ങ് നിന്ന് കാണാതായ മത്സ്യത്തൊഴിലാളി കാര്‍ലോസിനു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നേവി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവരടങ്ങിയ ജോയിന്റ് ഓപ്പറേഷന്‍ ടീം തിരച്ചിലിനായി എറണാകുളത്തുനിന്ന് ഇന്ന് രാവിലെ എട്ടുമണിക്ക് തിരിച്ചിട്ടുണ്ട്. എത്തുന്നമുറക്ക് കൂടുതല്‍ തെരച്ചില്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.