ജൂണ്‍ 26 അടിയന്തരാവസ്ഥ വിരുദ്ധദിനമായി ആചരിക്കും: സിപിഐഎം

ജൂണ്‍ 26 അടിയന്തരാവസ്ഥ വിരുദ്ധദിനമായി ആചരിക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനം.

സ്വാതന്ത്രാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടഘട്ടമായി പരിഗണിക്കപ്പെടുന്ന അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ട് ജൂണ്‍ 26 ന് 44 വര്‍ഷം പൂര്‍ത്തിയാവുകയാണ്.

രണ്ടാം വട്ടവും അധികാരത്തിലെത്തിയ നരേന്ദ്രമോദിയും സംഘപരിവാരും ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിനും ഭരണഘടനയ്ക്കുമെതിരായി പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തികഴിഞ്ഞു.

പ്ലാനിംഗ് കമ്മീഷന്‍ പിരിച്ചുവിട്ടും, ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന്റെ കടക്ക് കോടാലിവെച്ചും ആരംഭിച്ച ആക്രമണങ്ങളുടെ പുതിയഘട്ടങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ തന്നെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഫെഡറല്‍ റിപ്പബ്ലിക്ക് തകര്‍ക്കാനും ഏകകേന്ദ്രഭരണ വ്യവസ്ഥയിലേയ്ക്ക് രാജ്യത്തെ വലിച്ചിഴക്കാനുമുള്ള നീക്കങ്ങള്‍ക്ക് ഔപചാരികമായി തുടക്കം കുറിച്ചുകഴിഞ്ഞു.

മതേതര റിപ്പബ്ലിക്ക് എന്നത് ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്ന നിലപാട് ആവര്‍ത്തിക്കപ്പെടുകയാണ്.

ഈ ചരിത്ര സന്ധിയില്‍ കടന്നുവരുന്ന അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന്റെ വാര്‍ഷികദിനം പുതിയ വെല്ലുവിളികള്‍ക്കെതിരായി ജനങ്ങളെ അണിനിരത്തുന്നതിന്റെയും ബോധവല്‍ക്കരണത്തിന്റെയും ദിവസമായി ആചരിക്കണമെന്നും സി പി ഐ(എം) ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News