ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്ത്; പാകിസ്താന് 49 റണ്‍സ് ജയം

പാകിസ്താനോടും തോറ്റ് ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്രിക്കറ്റിന്റെ സെമി കാണാതെ പുറത്ത്. 49 റണ്‍സിനാണ് പാകിസ്താന്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

ക്രിക്കറ്റിന്റെ ജന്‍മദേശമായ ലോര്‍ഡില്‍ നടന്ന ജീവന്‍ മരണ പൊരാട്ടത്തിലാണ് ദക്ഷിണാഫ്രിക്കയുടെ സെമി പ്രതിക്ഷകള്‍ പാകിസ്ഥാന്‍ തകര്‍ത്തത്. ദക്ഷിണാഫ്രിക്കെ 49 റണ്‍സിന്് പരാജയപ്പെടുത്തി സര്‍ഫറാസും സംഘവും പാക് ആരാധകരുടെ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തുകയായിരുന്നു.

309 റണ്‍സിന്റെ വലിയ വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയെ പാക് ബൗളര്‍ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചു. രണ്ട് റണ്‍സുമായി ഹഷിം ആംല പുറത്ത്. ഡി കോക്കും ഡുപ്‌ളസിസും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ടു നയിച്ചെങ്കിലും സ്‌കോറിങ്ങിന് വേഗം കുറവായിരുന്നു. 47 റണ്‍സുമായി ഡികോക്കും 63 റണ്‍സുമായി ഡുപ്‌ളസിസും പുറത്തായതൊട് ദക്ഷിണാഫ്രിക്കന്‍ വെല്ലുവിളികള്‍ അവസാനിച്ചു.

31 പന്തില്‍ 45 റണ്‍സുമായി വാലറ്റത്ത് പൊരുതിയെങ്കിലും ജയം ഏറെ അകലെയായിരുന്നു. പാകിസ്താന് വേണ്ടി ഷദാബ് ഖാനും വഹാബ് റിയാസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന് നിശ്ചിത 50 ഓവറില് 7വിക്കറ്റ് നഷ്ടത്തിലാണ് 308 റണ്‌സെടുത്തത്. ഫക്കര് സമാനും ഇമാം ഉള്‍ ഹക്കും ചേര്‍ന്ന് പാകിസ്താന് മികച്ച തുടക്കമാണ് നല്‍കിയത്.

ഇരുവരും 44 റണ്‍സ് വീതം നേടി. പിന്നാലെയത്തിയ വേണ്ടി ബാബര് അസം, ഹാരിസ് സൊഹല് എന്നിവര് അര്ദ്ധ സെഞ്ച്വറി നേടി. 59 പന്തില് 89 റണ്‌സെടുത്ത ഹാരിസ് സൊഹൈലാണ് പാകിസ്ഥാനെ മുന്നൂറ് കടക്കാന് സഹായിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ഒന്‍പത് ഓവറില്‍ 64 റണ്‍സ് വഴങ്ങി എന്‍ഗിഡി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഹാരിസ് സൊഹൈലാണ് കളിയിലെ താരം. നിലവില്‍ 7 മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് മാത്രമുളള ദക്ഷിണാഫ്രിക്ക ഒമ്പതാം സ്ഥാനത്താണ്. 6 മ്തസരങ്ങളില്‍ നിന്ന് 5 പോയിന്റുളള പാകിസ്ഥാന് പട്ടികയില്‍ ഏഴാമതും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here