കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്നു മൂതല്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കും.
ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ സമരം ആരംഭിച്ചു. ഇന്റര്‍ സ്റ്റേറ്റ
ബസ് ഓണേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. യാത്രക്കാരെ കയേറ്റം ചെയ്യുകയും പാതി രാത്രിയില്‍ യാത്രക്കാരിയെ പീഢിപ്പിക്കുകയും ചെയ്യുന്നതുള്‍പെടെ കല്ലട ബസിനെതിരായ പരാതികള്‍ തുടര്‍ന്ന് കൊണ്ടിരിക്കെ ഓപറേഷന്‍ നൈറ്റ് റൈഡേഴ്സ് നടത്തി വരുന്ന പരിശോധനകള്‍ അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇതിനിടെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ള തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. ജസ്റ്റീസ് എം രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷന്‍ നാലു പേജുളള ഇടക്കാല റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.

ഉത്സവ സീസണുകളിലടക്കം തിരക്കുളള സമയത്ത് സാധാരണ നിരക്കിനേക്കാള്‍ 12 ശതമനത്തിലധികം നിരക്ക് വാങ്ങാന്‍ ബസുടമകളെ അനുവദിക്കരുതെന്നാണ് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത്തരം ബസുകളുടെ മരണപ്പാച്ചിലും ചൂഷണവും അവസാനിപ്പിക്കാന്‍ സമഗ്രമായ റിപ്പോര്‍ട്ടും വൈകാതെ തയാറാക്കുമെന്ന് ജസ്റ്റീസ് എം രാമചന്ദ്രന്‍ അറിയിച്ചു.