പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ജൂലൈ 21 മുതല്‍ കൊല്ലത്ത്

കേരള പൊലീസ് അസോസിയേഷന്‍ 35ാം സംസ്ഥാന സമ്മേളനം ജൂലൈ 21 മുതല്‍ 23 വരെ കൊല്ലം സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ചേരും. സ്വാഗതസംഘം ഓഫീസ് കൊല്ലം എ ആര്‍ ക്യാമ്പില്‍ തുറന്നു. എം മുകേഷ് എംഎല്‍എ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എസ് അജിത്കുമാര്‍ അധ്യക്ഷനായി.

അഡീഷണല്‍ ഡെപ്യൂട്ടി കമീഷണര്‍ പി എ മുഹമദ് ആരിഫ്, കൊല്ലം അസിസ്റ്റന്റ് കമീഷണര്‍ എ പ്രദീപ്കുമാര്‍, കെപിഎ സംസ്ഥാന ട്രഷറര്‍ എസ് ഷൈജു, കെപിഒഎ ജില്ലാ ഭാരവാഹികളായ എസ് ജയകുമാര്‍, കെ ഉദയന്‍, സ്വാഗതസംഘം ജോയിന്റ് കണ്‍വീനര്‍ വി പി ബിജു, എസ് നജീം, ഷിറാസ്, സിന്ദിര്‍ലാല്‍, എസ് ഷഹീര്‍, ജെ എസ് നിരൂദ, ബി എസ് സനോജ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ജിജു സി നായര്‍ സ്വാഗതവും എസ് ആര്‍ ഷിനോദാസ് നന്ദിയും പറഞ്ഞു.

 

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News