പഞ്ചായത്ത് – നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി

പഞ്ചായത്ത് – നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പരാതികള്‍ തീര്‍പ്പാക്കാന്‍ കൊച്ചിയിലും കോഴിക്കോടും ട്രിബ്യൂണല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നിയമസഭയില്‍ കെ.എം. ഷാജിയുടെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പഞ്ചായത്ത് – നഗരസഭകളില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് അറിയിച്ചത്.

ആന്തൂര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് – നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെക്രട്ടറിക്ക് മറിച്ചൊരു തീരുമാനമെടുക്കണമെങ്കില്‍ സെക്രട്ടറി സാങ്കേതികവിദഗ്ധനായ ഉദ്യോഗസ്ഥന്റെ ഉപദേശം കേട്ടശേഷം, ഭേദഗതിയോടെയോ അല്ലാതെയോ അംഗീകരിക്കാന്‍ ബാധ്യസ്ഥനാണെന്ന കാര്യവും ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തുന്നതാണ്.

സെക്രട്ടറിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണല്‍ മുമ്പാകെ മാത്രമേ അപ്പീല്‍ നല്‍കാന്‍ കഴിയൂ. നിലവില്‍ ട്രിബ്യൂണല്‍ തിരുവനന്തപുരത്തു മാത്രമാണുള്ളത്.

കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ട്രിബ്യൂണല്‍ ആരംഭിക്കും.  അപേക്ഷകളിലെ ന്യൂനതകളുടെ കാര്യത്തില്‍ സമഗ്രമായി പഠിച്ച് ഒറ്റത്തവണയായി അപേക്ഷകനെ അറിയിക്കേണ്ടതാണ് ഇതിനായി ചട്ടങ്ങള്‍ രൂപീകരിക്കും. നിലവില്‍ 6 മുതല്‍ ഒരു വര്‍ഷം വരെയുള്ള തീര്‍പ്പാക്കാനെടുക്കുന്ന സമയം ഒരു മാസത്തിനകം എന്ന രീതിയില്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News