ഇറാനെതിരെ സൈബറാക്രമണവുമായി അമേരിക്ക

 

ഇറാന്റെ ആയുധ-പ്രതിരോധസംവിധാനങ്ങളില്‍ സൈബറാക്രമണം നടത്തി അമേരിക്ക.

സൈബറാക്രമണത്തിലൂടെ ഇറാന്റെ റോക്കറ്റ്, മിസൈല്‍ വിക്ഷേപണസംവിധാനം എന്നിവ നിയന്ത്രിക്കുന്ന കംപ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമ്മതത്തോടെയാണ് സൈബറാക്രമണമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറഞ്ഞു.

അമേരിക്കന്‍ ചാരവിമാനം ഇറാന്‍ സൈന്യം വെടിവച്ചിട്ടതിന്റെ പ്രതികാരമാണ് അമേരിക്കന്‍ നടപടി. എന്നാല്‍, ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഇറാന്‍ തയ്യാറായില്ല.

ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ കംപ്യൂട്ടര്‍ ശൃംഖല ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ വക്താക്കളിലൊരാള്‍ പറഞ്ഞു.

ട്രംപ് ഭരണത്തില്‍ അമേരിക്കന്‍ സൈബര്‍ ആക്രമണശേഷിയിലും യുദ്ധതന്ത്രത്തിലുമുണ്ടായ വളര്‍ച്ചയുടെ പരസ്യപ്പെടുത്തല്‍ കൂടിയാണ് ആക്രമണം.

യുഎസ് അവകാശവാദത്തെപ്പറ്റി മൗനം പാലിച്ച ഇറാന്‍ ഇന്റര്‍നെറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള സൈനിക പശ്ചാത്തല സൗകര്യങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News