സംസ്ഥാനത്ത് തെരുവ് നായ അക്രമണം കൂടുന്നതായി കണക്കുകള്‍; ഏറ്റവും കൂടുതല്‍ പാലക്കാട് ജില്ലയില്‍

ഈ വര്‍ഷം ഇതുവരെ 625 പേര്‍ക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. മന്ത്രി എ.സി. മൊയ്തീന്‍ രേഖാമൂലം നിയമസഭയെ അറിയിച്ചതാണിക്കാര്യം. പാലക്കാട് ജില്ലയിലാണ് തെരുവ് നായകളുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്. 101 പേര്‍. കണ്ണൂര്‍ 100, കോഴിക്കോട് 78, എറണാകുളം 75, തൃശ്ശൂര്‍ 68 എന്നിങ്ങനെയാണ് കണക്ക് മറ്റ് ജില്ലയിലെ കണക്ക് .

ആലപ്പുഴ ,ഇടുക്കി, കോഴിക്കോട് ജില്ലകളിലെ ഗ്രാമപ്രദേശങ്ങളില്‍ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം കൂടി വരുന്നതായാണ് കണക്ക് രേഖപെടുത്തുന്നു. കുറവ് വയനാട്ടിലാണ് 5 പേര്‍. ആബിദ് ഹുസൈന്‍ എം എല്‍ എയുെട ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി എ.സി. മൊയ്തീന്‍ സഭയില്‍ മറുപടി നല്‍കിയതാണിക്കാര്യം.

നഗരപ്രദേശങ്ങളില്‍ 94 പേര്‍ക്ക് മാത്രം കടിയേറ്റപ്പോള്‍ ഗ്രാമപ്രദേശത്ത് 531 പേര്‍ക്ക് കടിയേറ്റു. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും, കുടുംബശ്രീയും ചേര്‍ന്ന് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി നടപ്പിലാക്കി വരുന്നുണ്ടെന്നും ഈ വര്‍ഷത്തേക്ക് 1.40 കോടി രൂപയാണ് ഇതിനായി വകയിരുത്തിയതെന്നും ഇതു വരെ 18 ലക്ഷം ചിലവഴിച്ചു മന്ത്രി സഭയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here