ഉത്തര്‍പ്രദേശില്‍ എസ്പി ബിഎസ്പി സഖ്യം പിരിഞ്ഞു; ഒറ്റക്ക് മത്സരിക്കുമെന്ന് മായാവതി

ഉത്തര്‍പ്രദേശില്‍ എസ്പി ബിഎസ്പി സഖ്യം പിരിഞ്ഞു. ഇനിയുള്ള തെരഞ്ഞടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മായാവതിയുടെ ബിഎസ്പി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ബിഎസ്പി അറിയിച്ചത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ബിഎസ്പി തീരുമാനിച്ചിരുന്നു.

ലികസഭ തെരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിച്ചിട്ടും നേട്ടമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സഖ്യം വേണ്ടെന്ന തീരുമാനം. അഖിലേഷ് യാദവിന്റെ എസ്പിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മായാവതി ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള സമാജ്വാദി പാര്‍ട്ടിയുടെ നിലപാടുകളാണ് സഖ്യം പിരിയാണുള്ള തീരുമാനമെടുക്കാന്‍ കാരണമെന്ന് മായാവതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News