ലക്‌നൗ മെട്രോ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും ഇ.ശ്രീധരന്‍ രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് ലക്‌നൗ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറി.

2014 ലാണ് ലക്‌നൗ മെട്രോ മുഖ്യ ഉപദേഷ്ടാവായി ഇ.ശ്രീധരനെ നിയമിച്ചത്. ശ്രീധരനോട് രാജി വയ്ക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനത്തു നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചെന്നും എല്‍.എം.ആര്‍.സി മാനേജിങ് ഡയറക്ടര്‍ കുമാര്‍ കേശവ് വ്യക്തമാക്കി.