ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ എ.ബി.വി.പി അക്രമണം; പ്രതിഷേധിക്കണമെന്ന് എസ്.എഫ്.ഐ

തിരുവനന്തപുരം: ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ എബിവിപി ആക്രമണത്തില്‍ പ്രതിഷേധമുയര്‍ത്തുക. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കാനായി സംഘടിപ്പിച്ച പ്രവേശനോത്സവത്തില്‍ മധുരവിതരണം നടത്തുമ്പോഴായിരുന്നു സംഘപരിവാര്‍ അക്രമം.

അധ്യയന വര്‍ഷാരംഭദിവസംതന്നെ എസ്എഫ്ഐ മാതൃകം ജില്ലാകമ്മിറ്റി അംഗമായ പ്രീജയ്ക്കു നേരെയുണ അക്രമം എബിവിപി- ആര്‍എസ്എസ് സംഘം ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് അഴിച്ചുവിടാനൊരുങ്ങുന്ന അക്രമണങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ക്യാമ്പസുകളെ അക്രമകേന്ദ്രമാക്കാനുള്ള സംഘപരിവാര്‍ ശ്രമം തിരിച്ചറിയണമെന്നും. അക്രമങ്ങളെ സമൂഹത്തിനുമുന്നില്‍ തുറന്നുകാണിക്കാന്‍ രംഗത്തിറങ്ങണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിസന്റ് വി.എ വിനീഷ് സെക്രട്ടറി കെ.എം സച്ചിന്‍ ദേവ് എന്നിവര്‍ പ്രസ്താവനയിലൂടെ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News