എസ് എം ഇ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റിംഗ് നിഷേധിക്കുന്നതായി പരാതി

സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റിംഗ് നിഷേധിക്കുന്നതായി പരാതി. പോസ്റ്റിംഗ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ച കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫിസിലേക്ക് ഗാന്ധിനഗര്‍ എസ് എം ഇ കോളജിലെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. പോസ്റ്റിംഗ് നിഷേധം തുടര്‍ന്നാല്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്തിലാകും.

സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ 11 കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റിംഗ് അനുവദിച്ച് 2018 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ നഴ്‌സിംഗ് ഒഴികെ മറ്റ് കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പോസ്റ്റിംഗ് അനുവദിക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

പോസ്റ്റിംഗ് നിഷേധം മൂലം ബാച്ചിലര്‍ ഓഫ് മെഡിക്കല്‍ റേഡിയോതെറാപ്പിയെന്ന ബിഎംആര്‍ടി കോഴ്‌സിനുള്ള ആരോഗ്യ സര്‍വകലാശാലയുടെ അഫിലിയേഷന്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ്. കൂടാതെ ഈ അധ്യയന വര്‍ഷത്തെ പുതിയ പ്രവേശനവും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ സമരവുമായി രംഗത്തിറങ്ങിയത്.

ജൂലൈ 12ന് ആരോഗ്യസര്‍വകലാശാലയുടെ ഗവേണിംഗ് കൗണ്‍സില്‍ ചേരുമ്പോള്‍ ബിഎംആര്‍ ടി കോഴ്‌സിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റിംഗ് നല്‍കാമെന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം നല്‍കിയല്‍ മാത്രമെ പ്രശ്‌ന പരിഹാരമുണ്ടാകു. ഈ ആവശ്യമുന്നയിച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിന് എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ്, സെക്രട്ടറി എം എസ് ദീപക് എന്നിവര്‍ നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News