
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ജന്മദിനം ഇന്ന്. മെസ്സിയോടുള്ള ആരാധന മൂത്ത കാല്‍പന്തുകളിക്കാരന്‍ തന്റെ വിവാഹത്തിനായ് സമയം മാറ്റിവെച്ചത് ജന്മദിനത്തിനായി. ആലപ്പുഴ തുമ്പോളി സ്വദേശിയും ഫുട്‌ബോള്‍ താരവുമായ ഷീബുവിന്റെയും ജീനയുടെയും വിവാഹമാണ് ഇങ്ങനെ ശ്രദ്ധേയമാകുന്നത്.
ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയുടെ ജന്മദിനത്തില്‍ ഒരു കാല്‍പന്തുകളിക്കാരന്‍ തന്റെ വിവാഹം നടത്തുക എന്നു പറയുമ്പോള്‍ തന്നെ നമുക്കറിയാം അവന്‍ എത്രത്തോളം ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നു എന്ന്. അതിനു തെളിവാണ് ഈ വിവാഹ വേദി.
മെസ്സിയും, നെയ്മറും, റൊണാള്‍ഡോയുമൊക്കെ സാക്ഷി നിര്‍ത്തിയാണ് വരന്‍ വധുവിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. വിജയനും, ബൂട്ടിയയും, സന്തേഷ് ജീഗന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും വേദിയിലുണ്ട്. ഒരു സ്റ്റേഡിയത്തിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് സുഹൃത്തുക്കള്‍ ചേര്‍ന്നു മണ്ഡപം ഒരുക്കിയത്.വധുവും വരനും എത്തിയപ്പോള്‍ ഇരുവര്‍ക്കും ഫുട്്‌ബോള്‍ നല്‍കി വരവേറ്റു.
മെസ്സിയോടുള്ള കടുത്ത ആരാധനയാണ് ജന്മദിനം വിവാഹത്തിനായ് തിരഞ്ഞെടുത്തതെന്ന് ഷീബു പറഞ്ഞു.
മെസ്സിയോടും, അര്‍ജന്റീനയോടുമൊക്കയുള്ള ആരാധന മാത്രമാണ് ഇതിനു പിന്നില്‍. ക്ഷണക്കത്തില്‍ പോലും ഫുട്‌ബോള്‍ മൈതാനമാണ്. ദുബൈയില്‍ ജോലി ചെയ്യുന്ന വരന്‍ അവിടെയും താരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here