കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട അബ്ദുളള കുട്ടി ബിജെപിയിലേക്ക്

 

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ എംപി അബ്ദുളള കുട്ടി ബിജെപിയിലേക്ക്. നരേന്ദ്ര മോദിയും അമിത്ഷായുമായി അബ്ദുള്ളക്കുട്ടി കൂടികാഴ്ച നടത്തി.

പാര്‍ലമെന്റിലെ ഓഫീസില്‍ നടത്തിയ കൂടികാഴ്ചയിലാണ് നരേന്ദ്ര മോദി അബ്ദുല്‍കുട്ടിയെ ബിജെപിയിലേക്ക് ക്ഷണിച്ചത്. മോദിയുടെ നിര്‍ദേശപ്രകാരം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. അമിത് ഷായും തന്നെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തതായി അബ്ദുള്ളകുട്ടി പറഞ്ഞു.

സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം എവിടെ നിന്ന് അംഗത്വം സ്വീകരിക്കണമെന്ന് അമിത ഷാ നിര്‍ദ്ദേശിക്കും. മുസ്ലീം സമുദായത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് വരുമെന്നും അബ്ദുള്ള കുട്ടി വ്യക്തമാക്കി.

എന്നാല്‍ അബ്ദുല്‍ക്കുട്ടിയുടെ പ്രവര്‍ത്തന മേഖല എവിടായിരുക്കുമെന്നതില്‍ തീരുമാനമായിട്ടില്ല. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ അബ്ദുല്ലക്കുട്ടയെ മത്സരിപ്പിക്കാനും സാധ്യത കല്പിക്കപെടുന്നു.

മോദിയെ പുകഴ്ത്തിയതിന്റെ പേരിലായിരുന്നു അബ്ദുള്ള കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. വികസനത്തിലൂന്നിയ കേന്ദ്ര പദ്ധതികളാണ് ഭരണ തുടര്‍ച്ചയ്ക്കും മോദിയുടെ മഹാവിജയത്തിനും ഇടയാക്കിയതെന്നായിരുന്നു അബ്ദുള്ളകുട്ടിയുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here