മലയാളചലച്ചിത്ര പ്രേമികളുടെ മനസ് നിറച്ച സിനിമയാണ് കുമ്പളങ്ങി നൈറ്‌സ്.

കുമ്പളങ്ങിയിലെ ഷമ്മിയും സിമിയും പ്രേക്ഷകര്‍ക്ക് ചിരിയും ചിന്തയും നിലപാടും തിരിച്ചറിവുകളും പകര്‍ന്നവരാണ്.

ഷമ്മിയുടെ വിനീത വിധേയ ഭാര്യ സിമി മോളായി മാറി ഒറ്റ ഡയലോഗില്‍ ‘മോള്‍ വിളികളെ ‘ തകര്‍ത്ത സിമിയെ പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു .

സിനിമയില്‍ ഫഹദ് വില്ലനാകുന്നുവെങ്കിലും ജീവിതത്തില്‍ ഫഹദിന്റെ ഏറ്റവും വലിയ ആരാധികയാണ് താനെന്നു ഗ്രേയ്‌സ് ജെ ബി ജങ്ഷനില്‍ തുറന്നു പറയുന്നു.

 

ഫഹദിനോടുള്ള ക്രഷ് ഇനിയും അവസാനിച്ചിട്ടില്ല. 22 FK യില്‍ തുടങ്ങിയ ആരാധനനയാണെന്നും ഇപ്പോഴും ഈ ഭ്രാന്ത് ഉണ്ടെന്നും ആണ് ഗ്രേയ്‌സ് ഫഹദിനോടുള്ള ആരാധനയെകുറിച്ച് പറഞ്ഞത്.

ഇക്ക വരുന്നതും ഇരിക്കുന്നതും പോകുന്നതുമൊക്കെ ഞാന്‍ നോക്കിയിരിക്കും,അത് ഭയങ്കര രസമാണ് ,ഒരു കഥാപാത്രമാക്കാനുള്ള ഫഹദിന്റെ തയ്യാറെടുപ്പു ഭയങ്കരമാണെന്നും ഗ്രേയ്‌സ് കൂട്ടി ചേര്‍ക്കുന്നു .

നാച്ചുറല്‍ ആക്ടിങ് ന്റെ ആളായതുകൊണ്ടു പ്രകൃതിയെന്നൊരു വിളിപ്പേര് സുഹൃത്തുക്കള്‍ക്കിടയിലുണ്ടെന്നു ഗ്രൈസ് പറഞ്ഞത് ജെബി ജങ്ഷന്‍ വേദിയില്‍ ചിരി പടര്‍ത്തി .

തമാശ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനായി വിനയ് ഫോര്‍ട്ട് ,ചിന്നു ,ദിവ്യ പ്രഭ എന്നിവര്‍ക്കൊപ്പമാണ് ഗ്രേയ്‌സ് ജെ ബി ജങ്ഷനില്‍ പങ്കെടുത്തത് .