ഫാസിസം ദേശീയതയെ തെറ്റായി നിര്‍വചിക്കുന്ന കാലത്ത് ടാഗോറിന്റെ ദേശീയതാ വിവക്ഷയെ പറ്റി സമൂഹം ആഴത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി.രാജീവ്.

ഫാസിസത്തിനെതിരെ നിലപാട് എടുത്ത കവിയാണ് ടാഗോറെന്നും രാജീവ് കുട്ടിചേര്‍ത്തു. കൈരളി ന്യൂസ് ഡയറക്ടര്‍ ഡോ. എന്‍ പി ചന്ദ്രശേഖരന്‍ പരിഭാഷപ്പെടുത്തിയ ടാഗോറിന്റെ ഗീതാഞ്ജലിയുടെ മലയാള വിവര്‍ത്തനം പ്രകാശനം ചെയ്തു കൊണ്ടാണ് രാജീവ് ഇങ്ങനെ പറഞ്ഞത്.

ലോകമെമ്പാടുമുളള വിവര്‍ത്തകരുടെ പരിലാളനകള്‍ ആവോളം ഏറ്റുവാങ്ങിയ ടാഗോറിന്റെ ഗീതാഞ്ജലിക്ക്, അസഖ്യം പരിഭാഷകള്‍ മലയാളത്തിലും മറുഭാഷയിലും ഉണ്ടെങ്കിലും അവയില്‍ നിന്നൊക്കെ വേറിട്ട് നിള്‍ക്കുന്ന പുനരാവിഷ്‌കാരം ഒരുക്കിയാണ് ഡോ.എന്‍ പി ചന്ദ്രശേഖരന്‍ വിശ്വകവിയുടെ ഇതിഹാസകാവ്യത്തെ മലയാളത്തിലേക്ക് മൊഴിമാറ്റിയത്.

താന്‍ ഇന്നോളം വായിച്ച ഗീതാജ്ഞലി പരിഭാഷകളിലെ എറ്റവും മികച്ച പരിഭാഷ ഏറ്റുമാനൂര്‍ സോമദാസന്റേതാണ് എന്നും അതിനോട് കിടപിടിക്കുന്ന ഒരു മൊഴിമാറ്റം മലയാളത്തില്‍ ഇപ്പോള്‍ ഉണ്ടതായിരിക്കയാണ് എന്നും പ്രഭാവര്‍മ്മ പറഞ്ഞു

ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി.രാജീവ് സംഗീതജ്ജ പുഷ്പവതിക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.ഫാസിസം പിടിമുറുക്കുന്ന കാലത്ത് ആവര്‍ത്തിച്ച് വായിക്കപെടേണ്ടതാണ് ടാഗോര്‍ സാഹിത്യമെന്ന് രാജീവ് ഓര്‍മ്മിപ്പിച്ചു.

ചന്ദ്രശേഖരന്റെ ഗീതാഞ്ജ ലി വിവര്‍ത്തന് ആസ്വാദകര്‍ സംഗീതപാഠമൊരുക്കിയത് ചടങ്ങിന് കൂടുതല്‍ മാറ്റ് കൂട്ടി. ചിന്താ പബ്‌ളിക്കേഷന്‍സും പുരോഗമനകലാസാഹിത്യ സംഘവും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്.

ഡി ജയദേവദാസ് അദ്ധ്യക്ഷനായിരുന്നു. വിഎസ് ബിന്ദു പുസ്തകം പരിചയപെടുത്തി.പ്രൊഫസര്‍ വി എന്‍ മുരളി,വിനോദ് വൈശാഖി എന്നീവര്‍ ആശംസകള്‍ നേര്‍ന്നു. എന്‍ പി ചന്ദ്രശേഖരന്‍ നന്ദി രേഖപെടുത്തി സദസിനെ അഭിസംബോധന ചെയ്തു.