മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന്

മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് . ജപ്തി നടപടികള്‍ നിര്‍ത്തി വെയ്ച്ച് മൊറൊട്ടോറിയം വ്യവസ്ഥകളിയില്‍ ഇളവ് തേടിയാണ് ഇന്നത്തെ യോഗം സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്തിരിക്കുന്നത് . സംസ്ഥാനത്തെ എല്ലാ ബാങ്കുകളുടെയും പ്രതിനിധികള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകളുടെ ജപ്തി നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്നും മൊറൊട്ടോറിയം ഡിസംബര്‍ വരെ നീട്ടണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ റിസര്‍വ്വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ജപ്തി നടപടികള്‍ നിര്‍ത്തി വെയ്ക്കാനാകില്ലെന്ന് പത്ര പരസ്യം നല്‍കിയ ശേഷമാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് എത്തുന്നത്.

പരസ്യപ്പെടുത്തിയ മൊറട്ടോറിയം വ്യവസ്ഥക്ക് അപ്പുറത്തേക്ക് ഒന്നും ചെയ്യാനാവില്ലെന്ന ബാങ്കുകളുടെ കടുംപിടുത്തം സര്‍ക്കാരുമായുളള ചര്‍ച്ചയില്‍ അയവ് വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ പത്ര പരസ്യത്തിനെതിരെ മന്ത്രിമാരായ തോമസ് ഐസക്കും വി എസ് സുനില്‍കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ബങ്കേഴ്‌സ സമതിയുടെ പത്രപരസ്യത്തിലുളള അതൃപ്തി സര്‍ക്കാര്‍ അവരെ അറിയിച്ചേക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here