കേരളത്തിന്റെ കറുത്തമുത്ത് ഐ എം വിജയന്‍ പങ്കെടുത്ത ജെ ബി ജങ്ഷന്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു .ഇതുവരെ വിജയന്‍ ആരോടും പറയാത്ത ഒരുപാട് കാര്യങ്ങള്‍ക്കു ജെ ബി ജങ്ഷന്‍ സാക്ഷിയായി .

കുട്ടിക്കാലവും പോലീസ് ജീവിതവും ,കാല്പന്തുകാലവും വ്യക്തിജീവിതത്തിലെ നഷ്ടങ്ങളും നേട്ടങ്ങളും വിജയന്‍ തുറന്നു പറഞ്ഞു .റാപിഡ് ഫയര്‍ റൗണ്ടിലെ ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണോ എന്ന ചോദ്യത്തിന് വിജയന്‍ നല്‍കിയ ഉത്തരവും കാരണവും കേട്ട് എല്ലാവരും ചിരിച്ചുപോയി.