ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാനപനങ്ങള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌ക്കാരം സമ്മാനിച്ചു. തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാന , ജില്ലതലത്തിലാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവര്‍ഡ് കൊല്ലം ജില്ല സ്വന്തമാക്കി. മികച്ച കോര്‍പ്പറേഷനായി കൊല്ലം കോര്‍പ്പറേഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍സിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവക്കുള്ള പുരസ്‌ക്കാരവും ചടങ്ങില്‍ വിതരണം ചെയ്തു.