നരേന്ദ്ര മോടിക്കെതിരായ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം അശോക് ലവാസയുടെ വിയോജനക്കുറിപ്പ് വെളിപ്പെടുത്താനാവില്ലെന്ന് ആവര്‍ത്തിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അശോക് ലവാസയുടെ വിയോജനക്കുറിപ്പ് വിവരാവകാശ നിയമപ്രകാരം അവശ്യപ്പെട്ടയപ്പോഴാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

ഇത്തരം വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ വ്യക്തിയുടെ സ്വത്തിനോ ജീവനോ ഭീഷണിയാകുമെങ്കില്‍ വെളിപപ്പെടുതരുതെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ നിലപാടെടുത്തത്.