സ്വകാര്യ ബസ് സമരം: സര്‍ക്കാര്‍ മുട്ട് മടക്കില്ലെന്ന് മന്ത്രി ശശീന്ദ്രന്‍: കല്ലട ഉള്‍പ്പെടെയുള്ള ബസുകള്‍ക്കെതിരെ നടപടി തുടരും

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുടെ സമരത്തില്‍ സര്‍ക്കാര്‍ മുട്ട് മടക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍.

ബസ് ഉടമകളെ സര്‍ക്കാര്‍ ഭയക്കുന്നില്ല. അധിക സര്‍വീസ് നടത്തി യാത്ര ഭാരം കുറയ്ക്കും. ഇതിന്റെ ഭാഗമായി 25 അധിക സര്‍വീസുകള്‍ ആരംഭിക്കും.

16 സര്‍വീസുകള്‍ ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. കല്ലട ഉള്‍പ്പെടെ നിയമലംഘനം നടത്തുന്ന സ്വകാര്യബസുകള്‍ക്കെതിരെ നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here