
അമേരിക്കന്‍ വിദേശ സെക്രട്ടറി മൈക് പോംപിയോയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം ശക്തം. ഇടത് സംഘടനകള്‍ ദില്ലിയില്‍ പ്രതിഷേധ മാര്ച്ച് നടത്തി.
യുഎസ് ഭരണകൂടം ഇന്ത്യയെ വ്യാപാര മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് പിന്നാലെയാണ് മൈക്ക് പോംപിയോയുടെ ഇന്ത്യന്‍ സന്ദര്‍ശനം.
ഇന്ത്യയിലേക്ക് വന്‍തോതില്‍ ആയുധക്കയറ്റുമതി ലക്ഷ്യമിട്ട് അമേരിക്കയില്‍ നിയമനിര്‍മാണത്തിന് നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അമേരിക്കന്‍ ആയുധക്കയറ്റുമതി നിയന്ത്രണനിയമം ഭേദഗതിചെയ്യാന്‍ യുഎസ് സെനറ്റില്‍ ബില്‍ അവതരിച്ചുകഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുടെ മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനം.
പ്രതിരോധമേഖലയില്‍ ഇന്ത്യയുമായുള്ള ഇടപാടുകള്‍ ശക്തമാക്കാനുള്ള സമ്മര്‍ദം ചെലുതുകയാണ് പോപിയോയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നാണ് സൂചന. അതേസമയം മൈക്ക് പോംപിയോയുടെ ഇന്ത്യന്‍ സന്ദര്‍ശനതിനെതിരെ പ്രതിഷേധം ശക്തമായി. ഇടത് സംഘടനകള്‍ ദില്ലിയില്‍ പ്രതിഷേധ മാര്ച്ച് നടത്തി.
ഇരുരാജ്യവും തമ്മില്‍ നിലനില്‍ക്കുന്ന വാണിജ്യതര്‍ക്കം പരിഹരിക്കണമെങ്കില്‍ ഇന്ത്യന്‍ പ്രതിരോധ സംഭരണമേഖല അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് പോംപിയോ ഈയിടെ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഇന്ത്യയെ വ്യാപാര മുന്‍ഗണന പട്ടികയില്‍ നിന്നും യുഎസ് ഒഴിവാക്കുകയും ചെയ്തിട്ടുമുണ്ട്.
ജൂണ്‍ 28നും 29നുമായി ജപ്പാനിലെ ഒസാകയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ വെച്ച് ട്രംപും നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതേസമയം അമേരിക്കയുടെ എല്ലാ സമ്മര്‍ദങ്ങള്‍ക്കും വഴങ്ങിയ ചരിത്രമാണ് ബിജെപി സര്‍ക്കാരുകള്‍ക്കുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here