കെവിന്‍ വധം: ഒന്നാംഘട്ട സാക്ഷി വിസ്താരം പൂര്‍ത്തിയായി

കോട്ടയം: കെവിന്‍ വധക്കേസില്‍ ഒന്നാംഘട്ട സാക്ഷി വിസ്താരം പൂര്‍ത്തിയായി.

ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍പ്പെടുത്തി പ്രത്യേക കേസായി പരിഗണിച്ച് 42 ദിവസം കൊണ്ടാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയത്. കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ 186 സാക്ഷികളില്‍ 113 സാക്ഷികളെ വിസ്തരിച്ചു.

കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന മൊഴി നീനു വിചാരണയ്ക്കിടെ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. കെവിന്റെത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിര്‍ണായക മൊഴികളാണ് ഫോറന്‍സിക് വിദഗ്ധരും നല്‍കിയത്.

വിസ്താരത്തിനിടെ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റി നല്‍കിയ 5 സാക്ഷികളെ കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു. 27ാം സാക്ഷി അലന്‍, 28ാം സാക്ഷി എബിന്‍ പ്രദീപ്, 91ാം സാക്ഷി സുനീഷ്, 92ാം സാക്ഷി മുനീര്‍,98ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് മൊഴി മാറ്റിയത്.

238പ്രമാണങ്ങളും സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍, ആക്രമിക്കാന്‍ ഉപയോഗിച്ച വാള്‍ എന്നിവ ഉള്‍പ്പെടെ 56 തെളിവുകളും പ്രോസിക്യുഷന്‍ ഹാജരാക്കി. കേസിലെ പതിനാല് പ്രതികളില്‍ ഒന്‍പത് പേരാണ് നിലവില്‍ റിമാന്‍ഡിലുണ്ട്. പ്രതികളുടെ വിചാരണ ഈ മാസം 29ന് ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News