പ്രിയ വാര്യര്‍ ഇനി വേറെ ലെവല്‍; അടുത്ത അരങ്ങേറ്റം തെലുങ്കില്‍; ആവേശത്തോടെ ആരാധകര്‍

മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ ചലച്ചിത്ര പ്രേമികളുടെ മനസ് കീഴടക്കിയ നടിയാണ്് പ്രിയ പ്രകാശ് വാര്യര്‍. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവട് വച്ച പ്രിയ ഇനി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

ചന്ദ്രശേഖര്‍ യെലേടി സംവിധാനം ചെയ്യുന്ന നിതിന്‍ നായകനായെത്തുന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ തെലുങ്ക് പ്രവേശം. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഹൈദരാബാദില്‍ വച്ച് പൂജ ചടങ്ങുകള്‍ കഴിഞ്ഞെങ്കിലും ചിത്രീകരണം എന്നാരംഭിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ലൗ ഹാക്കര്‍ എന്ന ചിത്രത്തിലും പ്രിയ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like