കൊച്ചി: ആനന്ദ് പട്‌വര്‍ധന്റെ ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നല്‍കി ഹൈക്കോടതി.

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനാണ് അനുമതി ലഭിച്ചത്.

ഡോക്യുമെന്ററിയുടെ പ്രമേയത്തില്‍ ഹിന്ദുത്വ വിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.
ഇതിനെതിരെ ആനന്ദ് പട് വര്‍ധന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പട് വര്‍ധന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി കക്ഷി ചേര്‍ത്തു. ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാമെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതെ നോക്കണമെന്നും കോടതി നിര്‍ദേശിച്ചു.