വൈകിട്ട് നാലരയോടെ തടവ്പുളളികളെ ലോക്കപ്പ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് റിമാന്‍ഡ് തടവുകാരായ സന്ധ്യ,ശില്‍പ്പ എന്നീവരെ കണാതായത്.

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരും ജയില്‍ ചാടിയതായി ബോധ്യപ്പെട്ടത്. ജയിലിന് പുറക് വശത്തെ ഇടവ‍ഴിലൂടെ ഇരുവരും ഒാടി രക്ഷപ്പെടുന്ന സിസി ടിവി ദൃശ്യങ്ങളാണ് പുറത്തായത്.

കുര്യാത്തി എസ്കെപി ജംഗ്ഷനിലെത്തിയ ശേഷം ഒാട്ടോയില്‍ കയറി ഇരുവരും രക്ഷപ്പെട്ടു. ഇവരെ കൊണ്ട് പോയ ഒാട്ടോറിക്ഷ പോലീസ് തിരിച്ചറിഞ്ഞറിഞ്ഞാതയിട്ടാണ് സൂചന.

സംഭവത്തെ തുടര്‍ന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് അട്ടകുളങ്ങര വനിതാ ജയിലിലെത്തി പരിശോധന നടത്തി.

ഫോര്‍ട്ട് പോലീസ് സ്റ്റേഷന് തൊട്ടടുത്ത് ഇരിക്കുന്ന അതീവ സുരക്ഷ ജയിലില്‍ നിന്ന് വനിതാ തടവുകാര്‍ രക്ഷപ്പെട്ടത് അവിശ്വസനീയതയോടെയാണ് ജയില്‍ അധികാരികള്‍ നോക്കി കാണുന്നത്.

വളരെ പൊക്കം ഉളള മതില്‍കെട്ട് ചാടി പട്ടാപകല്‍ ഇരുവരും രക്ഷപ്പെട്ടത് ജയില്‍ അധികാരികള്‍ ഗൗരവത്തോടെയാണ് കാണുന്നത്.

വിശ്വാസ വഞ്ചനക്കും, മാല മോഷ്ടിച്ചതിനും പിടിയിലായവരാണ് രക്ഷപ്പെട്ട വനിതാ തടവുകാര്‍.

സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് രണ്ട് വനിതാതടവുകാര്‍ പട്ടാപകല്‍ ജയില്‍ ചാടുന്നത്.

ജയില്‍ ചാടിയ സന്ധ്യയേയും, ശില്‍പ്പയേയും പിടികൂടാന്‍ പോലീസ് ഉൗര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചു