ശബരിമല സ്വകാര്യബില്‍ ലോക്സഭ ചര്‍ച്ച ചെയ്യില്ല. ചര്‍ച്ച ചെയ്യേണ്ട ബില്ലുകള്‍ നറുക്കിട്ട് എടുത്തപ്പോള്‍ ശബരിമല ബില്‍ പുറത്തായി.

മുപ്പത് സ്വകാര്യ ബില്ലുകളില്‍ മുന്നെണ്ണമാണ് നറുക്കെടുത്തത്.അതേ സമയം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം ലോക്സഭ പാസാക്കി.

നന്ദി പ്രമേയത്തിനുള്ള മറുപടിയില്‍ കോണ്‍ഗ്രസിന് കടന്നാക്രമിച്ച് മോദി. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാര്‍ക്കും കോണ്‍ഗ്രസ് പാര്‍ടി പ്രാധാന്യം കൊടുക്കില്ലെന്ന് മോദി.

വെള്ളിയാഴ്ച്ച 9 എംപിമാര്‍ അവതരിപ്പിച്ച 30 സ്വകാര്യബില്ലുകളാണ് ചര്‍ച്ചക്കെടുക്കാന്‍ ലോക്സഭ ചട്ടമനുസരിച്ച് നറുക്കെടുത്തത്.പക്ഷെ ശബരിമല ബില്‍ നറുക്കെടുപ്പില്‍ പുറത്തായി.

എം.പിമാരായ ജനാര്‍ദനന്‍ സിങ് സിഗ്രിവാള്‍,സുനില്‍കുമാര്‍ സിങ്, ശ്രീരാഗ് ബര്‍ണെ എന്നിവരുടെ ബില്ലുകള്‍ നറുക്കെടുത്ത്.ഇവരുടെ മൂന്ന് ബില്ലുകള്‍ ഇനി ലോക്സഭ ചര്‍ച്ച ചെയ്യുക.

സ്ത്രീ സമത്വം ലക്ഷ്യമിട്ട് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി സ്വകാര്യബില്‍ കൊണ്ട് വന്നത്.

നിലവിലെ സാഹചര്യത്തില്‍ ലോക്സഭ ബില്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യത അടഞ്ഞു.അതേ സമയം ലോക്സഭ ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം ലോക്സഭ പാസാക്കി.

നന്ദിപ്രമേയത്തിന് മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു.ഗാന്ധി കുടുംബത്തില്‍ ഉള്ളവര്‍ക്ക് മാത്രമേ കോണ്‍ഗ്രസ് പ്രാധാന്യം കൊടുക്കു.

നരംസിംഹറാവും മന്‍മോഹന്‍സിങ്ങും നടത്തിയ നല്ല പ്രവര്‍ത്തനങ്ങള്‍ പോലും കോണ്‍ഗ്രസ് മറച്ച് വയ്ക്കും. അടിയന്തരാവസ്ഥ കൊണ്ട് വന്ന കോണ്‍ഗ്രസിന്റെ രാജ്യത്തിന്റെ ആത്മാവിനെ തകര്‍ത്തുവെന്നും മോദി വിമര്‍ശിച്ചു.

തിരഞ്ഞെടുപ്പ് വിജയത്തിന് അപ്പുറം ജനം വികസന നല്‍കിയ പിന്തുണയാണ് വിജയമെന്നും മോദി അവകാശപ്പെട്ടു.