
കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ വീട് നിര്‍മാണ പദ്ധതിയായ ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തില്‍ ഏറ്റെടുത്ത 2200 വീടുകള്‍ പൂര്‍ത്തീകരിച്ച് ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത്.
സംസ്ഥാനത്ത് ലൈഫ് സര്‍വ്വെയില്‍ കണ്ടെത്തിയ ഭൂമിയുള്ള ഭവനരഹിതരായ 8766 വീടുകളാണ് ജില്ലയില്‍ ലൈഫ് രണ്ടാംഘട്ടത്തില്‍ ഏറ്റെടുത്തത്.
രണ്ടാം ഘട്ടത്തില്‍ 2000 ല്‍ അധികം വീടുകളാണ് പൂര്‍ത്തിയായത്.
ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ഈ വീടുകള്‍ നിര്‍മ്മിക്കുന്നത ലൈഫ് രണ്ടാംഘട്ടത്തില്‍ വീടുകളുടെ നിര്‍മ്മാണത്തിനായി പദ്ധതി വിഹിതത്തിന്റെ 20 ശതമാനം തുക ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ വകയിരുത്തിയിരുന്നു.
ഇതു കൂടാതെ ഹഡ്കോയില്‍ നിന്നും സര്‍ക്കാര്‍ വായ്പയെടുത്ത് ഒരു വീടിന് 220000 രൂപയും സംസ്ഥാന വിഹിതമായ 100000 രൂപയുമാണ് അനുവദിക്കുന്നത്.
ജില്ലയില്‍ ഇതുവരെ ഹഡ്കോ വായ്പ ഇനത്തില്‍ 145 കോടി രൂപയും സംസ്ഥാന വിഹിതമായി 22 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.
ലൈഫ് രണ്ടാംഘട്ട ലിസ്റ്റില്‍ ജില്ലയില്‍ 10633 ഗുണഭോക്താക്കളെയാണ് അര്‍ഹതയുള്ളവരായി കണ്ടെത്തിയിരുന്നത്.
എന്നാല്‍ 8766 ഗുണഭോക്താക്കള്‍ മാത്രമാണ് രേഖകള്‍ അതാത് പഞ്ചായത്തുകളില്‍ ഹാജരാക്കി കരാര്‍വെച്ചിട്ടുള്ളത്.
ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായവരില്‍ ഇനിയും കരാര്‍വെയ്ക്കാത്തവര്‍ ആവശ്യമായ രേഖകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഹാജരാക്കി ജൂലൈ 15-ന് മുമ്പായി കരാര്‍വെയ്ക്കേണ്ടതാണ്.
ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ ഏറ്റെടുത്ത 2837 വീടുകളില്‍ 2674 വീടുകള്‍ പൂര്‍ത്തീകരിച്ചിരുന്നു.
ലൈഫ് മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരായി ജില്ലയില്‍ 19365 കുടുംബങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ഈ ഗുണഭോക്താക്കളുടെ രേഖകളുടെ പരിശോധന ജൂലൈ മാസം ആരംഭിക്കേണ്ടതാണ്.
ജില്ലയില്‍ നഗരപ്രദേശത്ത് കരാര്‍വെച്ച 3849 വീടുകളില്‍ 899 വീടുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ലൈഫ് പദ്ധതിയിലെ വിവിധ ഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഇതുവരെ ആകെ പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ എണ്ണം 4874 ആയി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here