യാത്രക്കാരെ മര്‍ദ്ദിച്ച കേസില്‍ ഉള്‍പ്പെട്ട ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേയ്ക്ക് സസ്പന്റ് ചെയ്തു.

തൃശൂരില്‍ ഇന്ന് ചേര്‍ന്ന റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി യോഗമാണ് തീരുമാനമെടുത്തത്.

കെ.എല്‍.45 ഒ 6132 നമ്പര്‍ ബസിന്റെ പെര്‍മിറ്റാണ് ഒരു വര്‍ഷത്തേയ്ക്ക് സസ്പന്‍ഡ് ചെയ്തത്.

ബസിന്റെ പെര്‍മിറ്റ് ഇരിങ്ങാലക്കുട ജോയിന്റ് ആര്‍.ടി.ഒ.മുമ്പാകെ ഹാജരാക്കണം എന്നും നിര്‍ദ്ദേശിച്ചു.

കുറ്റകരകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനം ഉപയോഗിച്ചുകൂടാ എന്ന മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് നടപടി.

വാഹനത്തിലെ ജീവനക്കാരുടെ മേല്‍ വാഹന ഉടമയ്ക്ക് നിയന്ത്രണം ഉണ്ടാകണമെന്ന് മോട്ടോര്‍ വാഹന നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഇക്കാര്യത്തിലും വാഹന ഉടമയ്ക്ക് വീഴ്ച സംഭവിച്ചതായി യോഗം വിലയിരുത്തി.

മോട്ടോര്‍ വാഹന നിയമം ലംഘിച്ചതിന് ഇതിനു മുന്‍പും 17 തവണ ഈ വാഹനത്തിനു നേരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

സമാനമായ കേസുകളില്‍ നേരത്തേ സ്വീകരിച്ച ശിക്ഷാ നടപടികള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കുന്നതില്‍ നിന്ന് ഈ വാഹന ഉടമയെ പിന്തിരിപ്പിച്ചില്ല എന്നും യോഗം വിലയിരുത്തി.

ഏപ്രില്‍ 21 ന് എറണാകുളം ജില്ലയിലെ മരട് പോലീസ് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി.