അടിയന്തിരാവസ്ഥ; കോണ്‍ഗ്രസ് ക്രൂരതയുടെ ഓമനപ്പേരുകള്‍ ഓര്‍ത്തെടുത്ത് അടിയന്തിരാവസ്ഥാ പോരാളി മുരളി

അടിയന്തിരാവസ്ഥകാലത്തെ ഇന്ദിരാ കോണ്‍ഗ്രസിന്റെ ക്രൂര മര്‍ദ്ദനങള്‍ക്ക് പോലീസ് ഇട്ടിരുന്ന പേരുകള്‍ ഓര്‍മ്മപ്പെടുത്തി, ജീവിച്ചിരിക്കുന്ന രക്തസാക്ഷി മുരളി.

പമ്പാവാസന്‍,പഞ്ചപാണ്ഡവന്‍,ഉരുട്ട് ഗരുഡന്‍തൂക്ക്.താന്‍ പമ്പാവാസന്‍ പഞ്ചപാണ്ഡവന്‍ മര്‍ദ്ദ മുറകള്‍ക്ക് ഇരയായെന്ന് മുരളി വെളിപ്പെടുത്തി.

രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിളിക്കപ്പെട്ട അടിയന്തിരാവസ്ഥയ്‌ക്കെതിരായ സമര കാലത്ത് കോണ്‍ഗ്രസിന്റേയും സര്‍ക്കാരിന്റെയും ഭീകരതയെ സഹിഷ്ണുതയും സഹനം കൊണ്ടും നേരിട്ട കൊല്ലത്തെ 40 കമ്മ്യൂണിസ്റ്റ് പോരാളികളില്‍ ഒരാളായിരുന്നു മുരളി എന്ന വന്‍മള തെക്കേവീട്ടില്‍ കെബി മുരളീധരന്‍.

തിരുവനന്തപുരം ഏജീസ് ഓഫീസില്‍ ആഡിറ്റര്‍ ആയിരിക്കയാണ് വാരിജാക്ഷനന്‍ ഹമീദ് മാളരാമേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരായിരുന്നു 28 കാരനായ മുരളിയെ അറസ്റ്റ് ചെയ്ത് 13 മാസക്കാലും ക്രൂര പീഡനങള്‍ക്കു വിധേയനാക്കിയത്.

തൃശ്ശൂര്‍ വിയൂര്‍ ജയിലില്‍ ഡി ബ്ലോക്കില്‍ 130 പേരെയായിരുന്നു അടിയന്തിരാവസ്ഥ തടവുകാര്‍ ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍ ഡിഐആര്‍….
മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട്.

മിസ ആക്ട് പ്രകാരമായിരുന്നു അറസ്റ്റ്…മിസ…ഇതിനെ അനുസ്മരിച്ചാണ് ലാലുപ്രസാദ് യാഥവ് തന്റെ മകള്‍ക്ക് മിസാഭാരതിയെന്ന പേര്‍ നല്‍കിയത്.

അടിയന്തിരാവസ്ഥയുടെ ഭീകരതയുടെ വക്താക്കളായ കോണ്‍ഗ്രസിന്റെ അധികാരകൊതി ഇപ്പോഴും മാറിയിട്ടില്ലെന്ന് മുരളി പറഞ്ഞു.

മുരളിയുടെ സഹോദരന്‍ മാപ്പപേക്ഷയുമായി ജയിലില്‍ ചെന്നുവെങ്കിലും അപേക്ഷ നാലായി വലിച്ചു കീറി മടക്കി നല്‍കി.

അടിയന്തിരാവസ്ഥ അറബികടലില്‍, വിപ്ലവ സാഹോദര്യം വിജയിക്കട്ടെ എന്നെഴുതിയ മുദ്രാവാക്യം എഴുതിയ പോസ്റ്റര്‍ പതിച്ചതിനായിരുന്നു മുരളി കോണ്‍ഗ്രസ് ഭീകരതയ്ക്കിരയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News