പ്രയാർ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്കൂൾ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം ഒഴിവാവായത് തലനാരിഴയ്ക്ക്‌

കടയ്ക്കലിൽ സ്കൂൾ കെട്ടിടം തകർന്നു വീണു.കെട്ടിടം തകർന്നത് രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി.മുൻ കോൺഗ്രസ് എം എൽ എ യും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്കൂൾ കെട്ടിടത്തിന്റെ ക്ലാസ് മുറിയാണ്  രാത്രിയിൽ തകർന്നു വീണത്.

ഐരക്കുഴി യു പി സ്കൂളിന്റെ ക്ലാസ് മുറിയാണ് ചൊവ്വാഴ്ച രാത്രിയിൽ തകർന്നത്. ചൊവ്വാഴ്ചയും കുട്ടികൾ ഇരുന്നു പഠിച്ച ക്ലാസ് മുറിയാണ് തകർന്നു വീണത് വേണ്ട നിലയിൽ കെട്ടിട നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കാത്തതാണ് അടുത്തിടെ പണിഞ്ഞ കെട്ടിടം തകർന്നു വീഴാൻ കാരണമന്ന് രക്ഷകർത്താക്കളും നാട്ടുകാരും പറഞ്ഞു.

രാത്രിയിൽ തന്നെ പൊളിഞ്ഞു വീണ കെട്ടിടം നീക്കം ചെയ്യാൻ മണ്ണുമാന്തിയന്ത്രവുമായെത്തിയ പ്രയാർഗോപാലകൃഷ്ണനെയും സഹായികളെയും നാട്ടുകാർ തടഞ്ഞു സംഭവസ്ഥലത്ത് നാട്ടുകാർ സംഘടിച്ചതോടെ പ്രയാർഗോപാലകൃഷ്ണൻ സ്ഥലം വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News