ട്രംപ് ഭരണകൂടം ഇന്ത്യയെ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുന്നു; അമേരിക്കന്‍ വിദേശ സെക്രട്ടറി മൈക് പോംപിയോക്ക് യുഎസ് വിദേശസമിതി അധ്യക്ഷന്റെ കത്ത്

ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ ഒത്തൊരുമയില്ലെന്നും പല കാര്യത്തിലും ട്രംപ് ഭരണകൂടം ഇന്ത്യയെ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുകയാണെന്ന വികാരം ശക്തമാണെന്നും അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ വിദേശസമിതിയുടെ അധ്യക്ഷന്‍ ഇലിയറ്റ് എന്‍ജല്‍ ചൂണ്ടിക്കാട്ടി. ഇലിയറ്റ് ഇന്ത്യന്‍ സന്ദര്‍ശിക്കുന്ന വിദേശ സെക്രട്ടറി മൈക് പോംപിയോക്ക് ഇലിയറ്റ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തെഴുതി.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യാപാരമേഖലയില്‍ ഇന്ത്യക്ക് അനുവദിച്ചിരുന്ന മുന്‍​ഗണനാപദവി അമേരിക്ക വെട്ടിക്കുറച്ചത് അനുചിതമായെന്ന് കത്തില്‍ വിവരിക്കുന്നു. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് അനുവദിച്ച ഇളവ് പിന്‍വലിച്ചതിലും അദ്ദേഹം എതിര്‍പ്പ് രേഖപ്പെടുത്തി.

ഇന്ത്യ- യുഎസ് ബന്ധത്തില്‍ യോജിപ്പിന്റെ അന്തരീക്ഷം കണ്ടെത്താനാണ് പോംപിയോ സന്ദര്‍ശനവേളയില്‍ ശ്രമിക്കേണ്ടതെന്നും കത്തില്‍ പറയുന്നു. ട്രംപിന്റെ തീട്ടൂരങ്ങള്‍ക്ക് മോഡ‍ി സര്‍ക്കാര്‍ കീഴ്പ്പെടുകയാണെന്ന നിരീക്ഷണത്തിന് ബലംപകരുന്നതാണ് ഇലിയറ്റ് എന്‍ജലിന്റെ കത്ത്.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News