ആന്തൂരില്‍ ആത്മഹത്യ ചെയ്ത സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ഉടന്‍ അനുമതി

ആന്തൂരില്‍ ആത്മഹത്യ ചെയ്ത സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ഉടന്‍ അനുമതി ലഭിക്കും.പുതുതായി ചുമതല ഏറ്റെടുത്ത മുന്‍സിപ്പല്‍ സെക്രട്ടറി സ്ഥലത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.അതേ സമയം നേരത്തെ അനുമതി വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥ ഇടപെടല്‍ ഉണ്ടായതിന്റെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

ആന്തൂര്‍ നഗരസഭ സെക്രട്ടറിയുടെ അധിക ചുമതല ലഭിച്ച മട്ടന്നൂര്‍ മുന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തി പരിശോധനകള്‍ നടത്തിയത്.കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിക്കാനുള്ള കാരണങ്ങള്‍ പരിശോധനയില്‍ കണ്ടെത്താനായില്ല.പരിശോധനയ്ക്ക് ശേഷം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്.അതേ സമയം സാജന്റെ ആത്മഹത്യ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു.

കണ്ണൂര്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍ നിന്നും കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു.കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിപ്പിക്കുന്നതില്‍ മുന്‍സിപ്പല്‍ സെക്രട്ടറിയുടെ ഇടപെടലുണ്ടായി എന്നാണ് അന്വേഷണ സംഘം പ്രാഥമികമായി കണ്ടെത്തിയത്.സാജന്റെ ജീവനക്കാരുടേത് ഉള്‍പ്പെടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News