പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക് ജൊനാസിന്റെ സഹോദരന്‍ ജോ ജൊനാസിന്റെ വിവാഹ ആഘോഷങ്ങളിലാണ് കുടുംബം. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കാണാം.

ജോ ജൊനാസും ഹോളിവുഡ് നടിയുമായ സോഫി ടര്‍ണറും തമ്മിലുളള വിവാഹം ഏതാനും ദിവസങ്ങള്‍ക്കുളളില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോഫിയും ജോ ജൊനാസും മേയില്‍ ലാസ്വെഗാസിലെ ചര്‍ച്ചില്‍വച്ച് ലളിതമായ രീതിയില്‍ വിവാഹിതരായിരുന്നു.

ഔദ്യോഗിക വിവാഹമാണ് വരും നാളുകളില്‍ നടക്കാന്‍ പോകുന്നത്.

വിവാഹത്തിനു മുന്‍പായി അടുത്ത സുഹൃത്തുക്കള്‍ക്കായി നടത്തിയ പാര്‍ട്ടിയില്‍നിന്നുളള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജൊനാസും പാരിസില്‍ റിവര്‍ബോട്ടില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തു.